തലശേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Thursday, June 8, 2023 12:29 PM IST
കണ്ണൂര്‍: തലശേരിയില്‍ ഹാഷിഷ് ഓയിലും എംഡിഎംഎയുമായി യുവാവ് പിടിയില്‍. എടക്കാട് സ്വദേശി ടി.കെ.മുഹമ്മദ് റഫീക്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തലശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് മയക്കുമരുന്ന് വില്‍പ്പനയ്ക്ക് എത്തിയതാണ് ഇയാള്‍. 956 ഗ്രാം ഹാഷിഷ് ഓയിലും 29.26 എംഡിഎംഎയും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.