കാലിക്കട്ടില്‍ പുതിയ വിസി നിയമനം വൈകും: പ്രത്യേക സെനറ്റ് യോഗം മാറ്റി
Saturday, September 21, 2024 8:09 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനായുള്ള പ്രത്യേക യോഗം മാറ്റി. ഈ മാസം 28 ന് ചേരാന്‍ തീരുമാനിച്ച യോഗമാണ് മാറ്റിയത്. ഇതുസംബന്ധിച്ച് സര്‍വകലാശാല രജിസ്ട്രാര്‍ വെള്ളിയാഴ്ച ഉത്തരവിറക്കി.
ജൂലൈ 11ന് മുന്‍ വിസി ഡോ. എം.കെ. ജയരാജ് സ്ഥാനത്തുനിന്നു വിരമിക്കും മുമ്പ് സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ ചാന്‍സലര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അന്നത്തെ വിസി തയാറായിരുന്നില്ല. ഇതിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ചത്.
എന്നാല്‍, പ്രത്യേക കാരണങ്ങളൊന്നും പറയാതെ മാറ്റിവച്ചതായി സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവിറക്കുകയായിരുന്നു.