കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സി​ൽ നി​ന്ന് സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി. കാ​മ്പ​സി​ലെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി​യ​ത്.

ഡോ​ഗ് സ്ക്വാ​ഡ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഫോ​ട​ക വ​സ്തു തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​ന്ന് വൈ​കു​ന്നേ​രം ഒ​രു ക​വ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ലാ​ണ് സ്‌​ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ട​ത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ശേ​ഷം സ്ഫോ​ട​ക വ​സ്തു ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.