പത്തനംതിട്ടയില്‍ കൃഷി വകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Sunday, August 3, 2025 11:34 PM IST
പത്തനംതിട്ട: കൃഷി വകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോ വി. റ്റി. ആണ് മരിച്ചത്. 47 വയസായിരുന്നു.
ഷിജോയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണം ഉയരുകയാണ്. എയ്ഡഡ് സ്കൂളിൽ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വർഷമായി ലഭിച്ചില്ല. ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഡിഇഒ ഓഫീസിൽ നിന്നും തുടർനടപടി ഉണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജൻ പറയുന്നു. ഈ മനോവിഷമത്തിലാണ് മകൻ ആത്മഹത്യ ചെയ്തതെന്നും പിതാവ് ആരോപിക്കുന്നു.