തൃ​ശൂ​ര്‍: കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​യൂ​ട്ടി​ന് എ​ത്തി​ച്ച ആ​ന​ക​ൾ ഇ​ട​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കൊ​ള​ക്കാ​ട​ൻ കു​ട്ടി​ശ​ങ്ക​ര​ൻ എ​ന്ന ആ​ന​യും അ​മ്പാ​ടി മ​ഹാ​ദേ​വ​ൻ എ​ന്ന ആ​ന​യു​മാ​ണ് കൊ​മ്പു​കോ​ർ​ത്ത​ത്.

ആ​ന​യൂ​ട്ട് ക​ഴി​ഞ്ഞ് മ​ട​ങ്ങും വ​ഴി കൊ​ട്ടി​ലാ​യ്ക്കാ​ൽ ക്ഷേ​ത്ര ന​ട​യി​ൽ തൊ​ഴു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. കൊ​ള​ക്കാ​ട​ൻ കു​ട്ടി​ശ​ങ്ക​ര​ൻ അ​മ്പാ​ടി മ​ഹാ​ദേ​വ​ൻ എ​ന്ന ആ​ന​യെ കു​ത്താ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ കൊ​ള​ക്കാ​ട​ൻ കു​ട്ടി​ശ​ങ്ക​ര​ന്‍റെ പു​റ​ത്തി​രു​ന്ന പാ​പ്പാ​ൻ ഷൈ​ജു താ​ഴെ വീ​ണ് തോ​ളി​ന് പ​രി​ക്കേ​റ്റു.

തു​ട​ർ​ന്ന് പാ​പ്പാ​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ആ​ന​ക​ളെ​യും ത​ള​ച്ചു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചി​ല​ർ​ക്ക് വീ​ണു​പ​രി​ക്കേ​റ്റു.