ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഴ്സണലിന് ജയം
Monday, August 18, 2025 12:16 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഴ്സണലിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണൽ വിജയിച്ചത്.
ആഴ്സണലിന് വേണ്ടി റിക്കാർഡോ കാലാഫിയോറിയാണ് ഗോൾ നേടിയത്. മത്സരത്തിന്റെ 13-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ആഴ്സണലിന് മൂന്ന് പോയിന്റായി. ലീഗ് ടേബിളിൽ ആറാം സ്ഥാനത്താണ് ആഴ്സണൽ.