തൃ​ശൂ​ർ: കൈ​പ​മം​ഗ​ല​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പ​ള്ളി​ത്താ​നം സ്വ​ദേ​ശി തേ​പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​നൂ​പ് (29) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്ത​ത്.

സ​നൂ​പ് കാ​ട്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. റൂ​റ​ൽ ജി​ല്ലാ പോലീ​സ് മേ​ധാ​വി ബി ​കൃ​ഷ്ണ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വാ​വി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ പി​ടി​ച്ചെ​ടു​ക്കു​ക​യും യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​ത്.