ലാലീഗ: അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി എസ്പാന്യോൾ
Monday, August 18, 2025 5:48 AM IST
മാഡ്രിഡ്: ലാലീഗയിൽ എസ്പാന്യോളിന് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെയാണ് എസ്പാന്യോൾ തോൽപ്പിച്ചത്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു എസ്പാന്യോളിന്റെ വിജയം. മിഗുവേൽ റൂബിയോയും പെലെ മില്ലയും ആണ് എസ്പാന്യോളിനായി ഗോളുകൾ നേടിയത്. മില്ല 73-ാം മിനിറ്റിലും റൂബിയോ 84-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
ജൂലിയൻ അൽവാരസ് ആണ് അത്ലറ്റിക്കോയി ഗോൾ സ്കോർ ചെയ്തത്. മത്സരത്തിന്റെ 37-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.