കൊച്ചിയിൽ റോഡ് അറ്റകുറ്റപ്പണി പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തി
Friday, August 29, 2025 5:32 AM IST
കൊച്ചി: നഗരത്തിലെ റോഡുകളില്‍ കൊച്ചി കോര്പറേഷന് നടത്തുന്ന അറ്റകുറ്റപ്പണി പരിശോധിക്കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ മോശം റോഡുകളുടെ അവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണു നിര്‍ദേശം.
കൊച്ചിയിലെ റോഡുകളുടെ പണികള്‍ ഏറെക്കുറെ പൂര്‍ത്തിയായെന്നും മറ്റുള്ളവ പുരോഗമിക്കുകയാണെന്നും കൊച്ചി കോര്‍പറേഷനുവേണ്ടി ഹാജരായ അഭിഭാഷകന് അറിയിച്ചു.
ഗതാഗതം നിയന്ത്രിക്കുന്നതിനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സംസ്ഥാനം സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിക്കു കൈമാറി. നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു കോടതി നിർദേശം നല്കി.