കക്കി ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Friday, August 29, 2025 6:10 PM IST
പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് കക്കി - ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തും. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുവാന്‍ സാധ്യതയുള്ളതിനാല്‍ നാലു ഷട്ടറുകളും ഘട്ടംഘട്ടമായി 30 സെന്റീമീറ്റർ മുതല്‍ പരമാവധി 60 സെന്റീമീറ്റര്‍ ഉയര്‍ത്തും.
ഡാമില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളിലുള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. നദിയില്‍ ആരും ഇറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്കാണ് സാധ്യത. കണ്ണൂരും കാസര്‍ഗോഡും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.