കേരള യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് ചേരുന്നു; സെപ്റ്റംബർ രണ്ടിന് യോഗം
Friday, August 29, 2025 7:30 PM IST
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് യോഗം സെപ്റ്റംബർ രണ്ടിന് ചേരും. രാവിലെ 11 ന് ചേരുന്ന യോഗത്തെ സംബന്ധിച്ചുള്ള അറിയിപ്പ് വിസി അംഗങ്ങൾക്ക് നൽകി. പോലീസിനും യൂണിവേഴ്സിറ്റി കത്ത് നൽകിയിട്ടുണ്ട്.
സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന് ദീർഘകാലമായി ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. രണ്ടു കൂട്ടർ തമ്മിലുള്ള പരസ്പര വാശിയാണ് കേരള സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു.
ഇരുകൂട്ടരുടെയും നീക്കങ്ങൾ ആത്മാർത്ഥതയോടെയല്ല. ഇതുവഴി വിസിയും രജിസ്ട്രാറും വിദ്യാർഥികൾക്ക് വണ്ടർഫുൾ ഉദാഹരണങ്ങൾ സമ്മാനിക്കുകയാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.
തന്റെ ചുമതല മറ്റൊരാൾക്ക് നൽകിയ വൈസ് ചാൻസറുടെ നടപടി ചോദ്യം ചെയ്ത് രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.