ബിഹാറിൽ ഇന്ന് എൻഡിഎ ബന്ദ്
Thursday, September 4, 2025 7:56 AM IST
ബീഹാർ: ബിഹാറിൽ എൻഡിഎ ഇന്ന് ബന്ദ് നടത്തും. വോട്ട് അധികാർ യാത്രയിൽ പ്രാദേശിക കോൺഗ്രസ് നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മയ്ക്കുമെതിരെ നടത്തിയ അസഭ്യ മുദ്രാവാക്യത്തിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ബന്ദ്. അവശ്യ സേവനങ്ങളെ ബന്ദിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.
ബിജെപിയുടെ വനിതാ നേതാക്കളുടെ നേതൃത്ത്വത്തിൽ വിവിധ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. ഇന്നലെ ബിജെപി വനിതാ നേതാക്കൾ ഒന്നടങ്കം വിഷയത്തിൽ മാപ്പ് പറയാത്ത രാഹുൽ ഗാന്ധിക്കും തേജസ്വി യാദവിനും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.