ക​ണ്ണൂ​ർ: പി​ലാ​ത്ത​റ​യ്ക്ക​ടു​ത്ത് മാ​ത​മം​ഗ​ല​ത്ത് വാ​ഹ​നം ഇ​ടി​ച്ച് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ റോ​ഡ​രി​കി​ല്‍ ക​ണ്ടെ​ത്തി​യ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. എ​ര​മം-​ക​ടേ​ക്ക​ര മേ​ച്ച​റ പാ​ടി അം​ഗ​ന്‍​വാ​ടി​ക്ക് സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി 11.45 നാ​ണ് അ​പ​ക​ടം. എ​ര​മം ഉ​ള്ളൂ​രി​ലെ എം.​എം.​വി​ജ​യ​ന്‍(50), പു​ഞ്ഞും​പി​ടു​ക്ക​യി​ൽ ര​തീ​ഷ്(40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വാ​ഹ​നം ഇ​ടി​ച്ച് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ റോ​ഡ​രി​കി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബൈ​ക്കോ​ടി​ച്ച ശ്രീ​ദു​ലി​നെ(27) പ​രി​ക്കു​ക​ളോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് തി​രി​കെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഇ​വ​രു​ടെ നേ​രേ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. റോ​ഡി​ൽ വീ​ണു കി​ട​ക്കു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​ർ ക​ണ്ട​ത്.