കോ​ട്ട​യം: ഇ​ന്ന് കാ​ത്തു​കാ​ത്തി​രു​ന്ന തി​രു​വോ​ണം. ക​ള്ള​വും ച​തി​യും ഇ​ല്ലാ​ത്ത, ഐ​ശ്വ​ര്യ​വും സ​മൃ​ദ്ധി​യും കൊ​ണ്ട് സ​മ്പ​ന്ന​മാ​യ ഭൂ​ത​കാ​ല​ത്തി​ലേ​ക്കു​ള്ള മ​ല​യാ​ളി​യു​ടെ ഗൃ​ഹാ​തു​ര​മാ​യ യാ​ത്ര കൂ​ടി​യാ​ണ് ഈ ​ഉ​ത്സ​വം.

അ​ത്തം തു​ട​ങ്ങി​യു​ള്ള 10 ദി​വ​സ​ങ്ങ​ളി​ലും ഓ​ണം ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​യി​രു​ന്നു എ​ല്ലാ​വ​രും. പൂ​വി​ളി​ക​ളു​ടെ അ​ല​യൊ​ലി കു​റ​ഞ്ഞെ​ങ്കി​ലും ഓ​ണ​ത്തി​ന്‍റെ പ​കി​ട്ട് ഇ​ത്ത​വ​ണ​യും ഒ​ട്ടും കു​റ​ഞ്ഞി​ട്ടി​ല്ല. വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന​ക്ക​ട​ക​ളി​ലും തെ​രു​വു ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ല്ലാം ആ​വേ​ശ​ത്തി​ന്‍റെ തി​ര​ക്കാ​യി​രു​ന്നു ഉ​ത്രാ​ട​ദി​നം രാ​ത്രി വ​രെ.

ഓ​ണ​ക്കോ​ടി​യു​ടു​ത്ത് പൂ​ക്ക​ള​മൊ​രു​ക്കി രു​ചി​ഭേ​ദ​ങ്ങ​ളു​ടെ ക​ല​വ​റ തീ​ർ​ക്കു​ന്ന സ​ദ്യ തൂ​ശ​നി​ല​യി​ൽ ഉ​ണ്ട് തി​രു​വോ​ണ​നാ​ൾ അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ക​യാ​ണ് മ​ല​യാ​ളി​ക​ൾ. സ​ദ്യ​യ്ക്കു ശേ​ഷം ത​ല​മു​റ​ക​ൾ കൈ​മാ​റി​വ​ന്ന ഓ​ണ​ക്ക​ളി​ക​ളും ആ​ഘോ​ഷ​ത്തി​ന് നി​റം പ​ക​രു​ന്നു.

തി​രു​വോ​ണം പ്ര​മാ​ണി​ച്ച് ഗു​രു​വാ​യൂ​രി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലും പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ ന​ട​ക്കും. ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ൽ തി​രു​വോ​ണ സ​ദ്യ​ക്കു​ള്ള വി​ഭ​വ​ങ്ങ​ളു​മാ​യി തി​രു​വോ​ണ​തോ​ണി എ​ത്തി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കാ​ട്ടൂ​ർ ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​ണ് മ​ങ്ങാ​ട്ട് ഭ​ട്ട​തി​രി തോ​ണി​യി​ൽ പു​റ​പ്പെ​ട്ട​ത്.