മാനത്തൊരു ഫയർ വർക്ക്! ഇടിമിന്നലിന്റെയും കൊടുങ്കാറ്റിന്റെയും ദ്യശ്യം വൈറൽ
വെബ് ഡെസ്ക്
Wednesday, September 6, 2023 11:34 AM IST
ഇടിമിന്നലിനെയും കൊടുങ്കാറ്റിനെയും ഭീതിയോടെയാണ് നാം നോക്കിക്കാണുന്നത്. എന്നാൽ വിമാന യാത്രയിൽ ഇത്തരം ഒരു അനുഭവമുണ്ടായാൽ എന്തായിരിക്കും അവസ്ഥ.
35,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ നിന്ന് പകർത്തിയ ഇടിമിന്നലിന്റെയും കൊടുങ്കാറ്റിന്റെയും ദ്യശ്യം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.
വിമാനം പറന്ന് ഉയർന്ന് നിമിഷങ്ങൾക്കകം ആകാശത്ത് ഇടിമിന്നലും കൊടുങ്കാറ്റുമുണ്ടായി.ശക്തമായ ഇടിമിന്നലിന്റെ വെളിച്ചത്തിൽ വിമാനം മുന്നോട്ടു പോകുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
"മാനത്തൊരു ഫയർ വർക്ക് എന്ന കുറിപ്പോടെ' പരം എന്ന സോഷ്യൽ മീഡിയാ ഉപഭോക്താവാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്. നിരവധിപേർ പങ്കുവച്ച വീഡിയോ ഇതിനകം മൂന്നുലക്ഷത്തിലധികം പേർ കണ്ടു.