ജി​ല്ലാ അ​ത്‌​ല​റ്റി​ക്സ് ചാം​പ്യ​ന്‍​ഷി​പ്പ്: ക​ണ്ണൂ​ര്‍ അ​ത്‌​ല​റ്റി​ക് അ​ക്കാ​ദ​മി ജേ​താ​ക്ക​ള്‍
Sunday, August 10, 2025 8:41 AM IST
ത​ല​ശേ​രി: മൂ​ന്നു​ദി​വ​സ​മാ​യി ന​ട​ന്ന ജി​ല്ലാ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ ക​ണ്ണൂ​ര്‍ അ​ത്‌ല​റ്റി​ക്ക് അ​ക്കാ​ദ​മി ജേ​താ​ക്ക​ള്‍. ക​ഴി​ഞ്ഞ​ത​വ​ണ​യും ജേ​താ​ക്ക​ളാ​യ ക​ണ്ണൂ​ര്‍ അ​ത്‌​ല​റ്റി​ക് അ​ക്കാ​ദ​മി 182 ഇ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 264 പോ​യി​ന്‍റ് നേ​ടി​യാ​ണ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ക​ണ്ണൂ​ര്‍ വി​എ​ച്ച്എ​സ്എ​സ് 190 പോ​യി​ന്‍റു​മാ​യി ര​ണ്ടാം​സ്ഥാ​ന​വും 157 പോ​യി​ന്‍റു​മാ​യി ത​ല​ശേ​രി അ​ത്‌​ല​റ്റി​ക്‌​സ് ക്ല​ബ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ത​ല​ശേ​രി വി.​ആ​ര്‍. കൃ​ഷ്ണ​യ്യ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലും ധ​ര്‍​മ​ടം സി​ന്ത​റ്റി​ക്ക് ട്രാ​ക്കി​ലു​മാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്ന​ത്. എ​സ്എ​ന്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​യ 5000 മീ​റ്റ​ര്‍ ഓ​ട്ട മ​ത്സ​ര​ത്തി​ല്‍ പ്രി​തു​ല്‍ മ​ധു ആ​ണ് അ​വാ​സാ​ന​ദി​നം റി​ക്കാ​ർ​ഡി​ട്ട​ത്. ആ​കെ അ​ഞ്ചു റി​ക്കാ​ർ​ഡു​ക​ളാ​ണ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ പി​റ​ന്ന​ത്.

സാ​ഫ് ഗ​യിം​സ് മെ​ഡ​ല്‍ ജേ​താ​വ് വി.​ടി. ഷി​ജി​ല വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. അ​ത്‌​ല​റ്റി​ക്സ് അ​സോ. ജി​ല്ലാ​ പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു, ട്ര​ഷ​റ​ര്‍ കെ.​കെ. ഷ​മി​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​മ​ഹി​ലേ​ഷ്, നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം യു. ​ബൈ​ജു സം​ബ​ന്ധി​ച്ചു.