സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ള്‍ ഒരുമിച്ച് പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യി​ലേ​ക്ക്
Monday, August 11, 2025 1:47 AM IST
എ​ണ്ണ​പ്പാ​റ: ഒ​രു​മി​ച്ചു ക​ളി​ച്ചു​വ​ള​ര്‍​ന്ന സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ള്‍ ഒ​രു​മി​ച്ച് പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യി​ലേ​ക്ക്. എ​ണ്ണ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ഡീ​ക്ക​ന്‍ എ​ബി​ന്‍ ജോ​ണി പാ​ല​നി​ല്‍​ക്കും​തൊ​ട്ടി​യി​ല്‍, ഡീ​ക്ക​ന്‍ ആ​ല്‍​ബി​ന്‍ മാ​ത്യു ഉ​ണ്ണാ​ണ്ട​ന്‍​പ​റ​മ്പി​ല്‍ എ​ന്നി​വ​രാ​ണ് ഇ​ന്നു തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് എ​ണ്ണ​പ്പാ​റ ഹോ​ളി സ്പി​രി​റ്റ് പ​ള്ളി​യി​ല്‍ ത​ല​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ കൈ​വ​യ്പ് ശു​ശ്രൂ​ഷ വ​ഴി പൗ​രോ​ഹി​ത്യ​പ​ട്ടം സ്വീ​ക​രി​ക്കും. എ​ബി​നും ആ​ല്‍​ബി​നും സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സ​ന്യാ​സ സ​ഭാം​ഗ​ങ്ങ​ളാ​ണ്. ജോ​ണി-​മാ​ര്‍​ഗ​ര​റ്റ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് എ​ബി​ന്‍. മാ​ത്യു-​ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ആ​ല്‍​ബി​ന്‍. ജോ​ണി​യും ത്രേ​സ്യാ​മ്മ​യും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. തി​രു​പ്പ​ട്ട​സ്വീ​ക​ര​ണ​ത്തോ​ടൊ​പ്പം എ​ബി​ന്‍റെ ജ്യേ​ഷ്ഠ​ന്‍ മെ​ല്‍​വി​ന്‍റെ വി​വാ​ഹ​വും ന​ട​ക്കും.