ക്വി​റ്റ് ഇ​ന്ത്യ, നാ​ഗ​സാ​ക്കി, ഹി​രോ​ഷി​മ ദി​നാ​ച​ര​ണം നടത്തി
Monday, August 11, 2025 1:47 AM IST
വാ​യാ​ട്ടു​പ​റ​മ്പ്: വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ൽ "പീ​സ് നോ​ട്ട് വാ​ർ' എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ക്വി​റ്റ് ഇ​ന്ത്യ, നാ​ഗ​സാ​ക്കി-​ഹി​രോ​ഷി​മ ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു.

സ്കൂ​ൾ അ​സം​ബ്ലി​യി​ൽ അ​ധ്യാ​പ​ക​ൻ ടി​ജോ മാ​ത്യു യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് യു​ദ്ധ​വി​രു​ദ്ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ദി​നാ​ച​ര​ണ ക​വി​ത​യും ക​ഥ​ക​ളും മ​റ്റു പ​രി​പാ​ടി​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ജ്ഞ ഏ​റ്റു​ചൊ​ല്ലി. പ്ല​ക്കാ​ർ​ഡ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് യു​ദ്ധ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഏ​റ്റു​ചൊ​ല്ലി​ക്കൊ​ണ്ട് റാ​ലി​യാ​യി നീ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സ​മാ​ധാ​ന​ത്തി​ന്‍റെ വ​ൻ​മ​തി​ൽ തീ​ർ​ത്തു. ദി​നാ​ച​ര​ണ സ​മാ​പ​ന​ത്തി​ൽ കു​ട്ടി​ക​ൾ ത​ങ്ങ​ൾ നി​ർ​മി​ച്ച സ​ഡാ​ക്കോ കൊ​ക്കു​ക​ളെ പ​റ​പ്പി​ച്ചു. അ​ധ്യാ​പ​ക​രാ​യ ജ്യോ​ത്സ ജോ​സ്, സോ​ഫി​യ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.