ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ്: ഒ​രാ​ൾ​ക്കെ​തി​രേ കേ​സ്
Sunday, August 10, 2025 8:41 AM IST
ക​ണ്ണൂ​ർ: വ്യാ​ജ ബി​ടെ​ക് ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി ജോ​ലി നേ​ടാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ പ്ര​ഫ. കെ. ​ജി​തേ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് മു​ഹ​മ്മ​ദ് ഷ​ഖ് സാ​ദി​നെ​തി​രെ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത്. പ്ര​തി​ക്ക് ജോ​ലി നേ​ടാ​ൻ ഡാ​റ്റാ​ഫ്ലോ സ​ർ​വീ​സ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യി​ൽ ഹാ​ജ​രാ​ക്കി​യ ബി​ടെ​ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​നു വേ​ണ്ടി അ​യ​ച്ചു കി​ട്ടി​യ​തി​ൽ പ​രി​ശോ​ധി​ച്ച​തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വ്യാ​ജ എം​ബ്ല​വും സീ​ലും ഉ​പ​യോ​ഗി​ച്ച് വ്യാ​ജ​മാ​യി നി​ർ​മി​ച്ച് ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കേ​സെ​ടു​ത്ത ടൗ​ൺ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.