പ​ള്ളാ​ത്തു​രു​ത്തി പാ​ലം: ര​ണ്ടാം​ഘ​ട്ട കോ​ണ്‍​ക്രീ​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​യി
Tuesday, August 12, 2025 11:54 PM IST
കു​ട്ട​നാ​ട്: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ല്‍ പു​തുതാ​യി നി​ര്‍​മി​ക്കു​ന്ന പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​ന്‍റെ ആ​ര്‍​ച്ചി​ന്‍റെ ര​ണ്ടാം​ഘ​ട്ട കോ​ണ്‍​ക്രീ​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​യി. ശ​നി​യാ​ഴ്ച ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചാ​ണ് കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തി​യ​ത്.

ശ​നി വൈ​കി​ട്ട് നാലിന് ​കോ​ണ്‍​ക്രീ​റ്റി​ംഗ് പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും വേ​ണ്ട​ത്ര ഉ​റ​പ്പു ല​ഭി​ക്കു​ന്ന​തി​നാ​യി ഗ​താ​ഗ​തനി​യ​ന്ത്ര​ണം ഇ​ന്ന​ലെ രാ​വി​ലെ 6 വ​രെ തു​ട​ര്‍​ന്നു. 72 മീ​റ്റ​ര്‍ നീ​ള​മു​ള്ള ആ​ര്‍​ച്ചി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് മൂന്നു ഘ​ട്ട​മാ​യി​ട്ടാ​ണു ന​ട​ത്തു​ന്ന​ത്.

ആ​ദ്യ​ഘ​ട്ടം ക​ഴി​ഞ്ഞമാ​സം പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. മൂ​ന്നാം ഘ​ട്ടം സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ലെ ര​ണ്ടാം ശ​നി​യാ​ഴ്ച ന​ട​ത്താ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. യാ​ത്ര​ക്കാ​ര്‍​ക്കു കാ​ര്യ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണു അ​വ​ധി ദി​വ​സം തെര​ഞ്ഞെ​ടു​ത്തു കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം 65% പൂ​ര്‍​ത്തി​യാ​യി. പു​തി​യ പാ​ല​ത്തി​ന്‍റെ ആ​ര്‍​ച്ചി​ന്‍റെ​യും പ​ഴ​യ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ അ​പ്രോ​ച്ചി​ന്‍റെ​യും ജോ​ലി​ക​ളാ​ണ് ഇ​നി പൂ​ര്‍​ത്തി​യാ​കാ​നു​ള്ള​ത്. പ​ഴ​യ പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റേ ക​ര​യി​ല്‍ നാലു സ്പാ​നു​ക​ളും കി​ഴ​ക്കേക്കര​യി​ല്‍ ഒ​രു സ്പാ​നും നി​ര്‍​മി​ച്ചാ​ണ് അ​പ്രോ​ച്ച് ത​യാ​റാ​ക്കു​ന്ന​ത്. ദേ​ശി​യ ജ​ല​പാ​ത ച​ട്ട​ത്തി​ല്‍ കു​ടു​ങ്ങി​യ​തോ​ടെ​യാ​ണു പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം വൈ​കി​യ​ത്.

ഇ​തി​നോ​ടൊ​പ്പം നി​ര്‍​മാ​ണം ആ​രം​ഭി​ച്ച കി​ട​ങ്ങ​റ, നെ​ടു​മു​ടി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പേ ഗ​താ​ഗ​തം ന​ട​ത്തി​യി​രു​ന്നു. ദേ​ശീയ ജ​ല​പാ​ത ച​ട്ട​പ്ര​കാ​രം നി​ര്‍​മി​ച്ച​തി​നാ​ല്‍ നി​ല​വി​ലു​ള്ള പാ​ല​ത്തി​ലും ഉ​യ​ര​ത്തി​ലാ​ണു പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ വ​ണ്‍​വേ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി വി​ടു​ക. ഡി​സം​ബ​റി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്.