പു​രാ​ത​ന ലി​പി​ക​ളി​ൽ ക​രി​ങ്ക​ല്ലി​ൽ കൊ​ത്തി​യ പ​ള്ളി​പ്പു​റം പ​ള്ളി​യു​ടെ ച​രി​ത്രം
Tuesday, August 12, 2025 11:54 PM IST
പ​ള്ളി​പ്പു​റം പ​ള്ളി​യു​ടെ ച​രി​ത്രം വ​ട്ടെ​ഴു​ത്ത് എ​ന്ന് പ​റ​യ​പ്പെ​ടു​ന്ന പു​രാ​ത​ന ലി​പി​ക​ളി​ൽ കൊ​ത്തി​യി​രി​ക്കു​ന്ന ശി​ലാ ലി​ഖി​ത​ങ്ങ​ൾ പ​ള്ളി​യു​ടെ പ​ഴ​മ​യി​ലേ​ക്കും പെ​രു​മ​യി​ലേ​ക്കും വി​ര​ൽ ചൂ​ണ്ടു​ന്ന​വ​യാ​ണ്. ക​രി​ങ്ക​ല്ലി​ൽ കൊ​ത്തി​യി​രി​ക്കു​ന്ന​തും താ​ളി​യോ​ല​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​മാ​യ കാ​ര്യ​ങ്ങ​ൾ പ​ള്ളി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.

ക​രി​ങ്ക​ല്ലി​ൽ കൊ​ത്തി​വ​യ്ക്ക​പ്പെ​ട്ട​ത് പ​ള്ളി​യു​ടെ കി​ഴ​ക്കു​വ​ശ​ത്ത് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്നു. ക​രി​ങ്ക​ൽ പാ​ളി​ക​ൾ കാ​ണ​പ്പെ​ടാ​ത്ത പ​ള്ളി​പ്പു​റം പ്ര​ദേ​ശ​ത്ത് കി​ട്ടി​യ ഈ ​ശി​ലാ​ലി​ഖി​ത​ങ്ങ​ൾ പ​ള്ളി​ക്ക് വി​ദൂ​ര സ്ഥ​ല​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​താ​ണ്.

കേ​ര​ള​ത്തി​ലെ പ്ര​ഥ​മ സു​റി​യാ​നി മെ​ത്രാ​നാ​യി​രു​ന്ന പ​റ​മ്പി​ൽ ചാ​ണ്ടി മെ​ത്രാ​ന്‍റെ സ​ഹാ​യ മെ​ത്രാ​നാ​യി 1670 മു​ത​ൽ 1695 വ​രെ ഭ​ര​ണം ന​ട​ത്തി​യ ബി​ഷ​പ് റ​ഫാ​യേ​ൽ ഫി​ഗ​രാ​ദോ സ​ൾ​ഗാ​ദോ​യു​ടെ​യും സി​എം​ഐ സ​ഭ സ്ഥാ​പ​ക​നാ​യ പാ​ല​യ്ക്ക​ൽ തോ​മ മ​ല്പാന്‍റെയും ക​ബ​റി​ട​ങ്ങ​ൾ പ​ള്ളി​യു​ടെ പ്ര​ധാ​ന അ​ൾ​ത്താ​ര​യി​ലാ​ണ്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ ദേവാ​ല​യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന് മു​മ്പ് പ​ള്ളി​പ്പു​റം പ​ള്ളി​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വി​ടെ​യാ​ണ് സെമി​ത്തേ​രി ഉ​ണ്ടാ​യി​രു​ന്ന​ത്. സെമി​ത്തേ​രി​യി​ൽ പ്ര​മു​ഖ വ്യ​ക്തി​ക​ളെ അ​ട​ക്കു​ന്ന സ​മ​യ​ത്ത് അ​വ​രെ​ക്കു​റി​ച്ച് രേ​ഖ​പ്പെ​ടു​ത്തി​യ കു​റി​പ്പു​ക​ളും സ്ഥാ​ന​ചി​ഹ്ന​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ബി​ഷ​പ് റ​ഫാ​യേ​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​തി​മ​നോ​ഹ​ര​മാ​യ സ്വ​ർ​ണ കാ​സ​യും അ​രു​ളി​ക്ക​യും വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പും 33 വി​ശു​ദ്ധ​രു​ടെ തി​രു​ശേ​ഷി​പ്പു​ക​ളും അ​ട​ങ്ങു​ന്ന പ​സ്കി​യും ഇ​വി​ടെ സൂ​ക്ഷി​ക്കു​ന്നു. പ​ള്ളി​പ്പു​റ​ത്തെ അ​തി​പു​രാ​ത​ന​മാ​യ സെ​മി​നാ​രി​യി​ലെ മല്പാന്മാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി നി​ർ​മി​ച്ച കി​ണ​ർ ഇ​ന്നും സം​ര​ക്ഷി​ച്ചു പോ​രു​ന്നു.

പോ​ർ​ച്ചു​ഗീ​സ് ത​ച്ചു​ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ സ​ഹാ​യ​ത്താ​ൽ പൂ​ർ​ണ​മാ​യും ത​ടി​യി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട ശി​ല്പ​ചാ​തു​ര്യം നി​റ​ഞ്ഞ 600ൽ​പ​രം വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള അൾത്താ​ര​ക​ളും പ​ള്ളി​പ്പു​റം പ​ള്ളി​യു​ടെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്. ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള മാ​തൃ​ഭാ​വ​ങ്ങ​ളോ​ടുകൂ​ടി​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വി​വി​ധ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ണ​ക്ക​ത്തി​നാ​യി പ​ള്ളി​യു​ടെ മു​മ്പി​ലെ കു​രി​ശ​ടി​യി​ൽ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്നു.

പ​ള്ളി​യി​ൽ ഇ​ന്ന്

രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ഏ​ഴി​ന് 2025ലെ ​സ്ഥാ​ന​ക്കാ​ർ​ക്കുവേ​ണ്ടി പാ​ട്ടു​കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല. തു​ട​ർ​ന്ന് പാട്ടുകു​ർ​ബാ​ന-​ഫാ. ​ജോ​യി ക​ണ്ണ​മ്പു​ഴ. തു​ട​ർ​ന്ന് 2026ലെ ​പ്ര​സു​ദേ​ന്തിവാ​ഴ്ച, തി​രി, തി​രു​സ്വ​രൂ​പം വെ​ഞ്ച​രി​പ്പ്, തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠി​ക്ക​ൽ, സാ​ൽ​വേ ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്‌​വ്. തു​ട​ർ​ന്ന് ക​പ്ലോ​ൻ വി​കാ​രി വാ​ഴ്ച, ആ​ശീ​ർ​വാ​ദം.