കേ​ര​ള ബാ​ങ്ക് കുറവൻതോട് ശാ​ഖ​യി​ൽ തീ​പി​ടി​ത്തം
Wednesday, August 13, 2025 11:15 PM IST
അ​മ്പ​ല​പ്പു​ഴ: കേ​ര​ള ബാ​ങ്ക് ശാ​ഖ​യി​ൽ തീ​പി​ടി​ത്തം. ആ​ള​പാ​യ​മി​ല്ല. ദേ​ശീ​യ​പാ​ത​യി​ൽ പു​ന്ന​പ്ര കു​റ​വ​ൻ​തോ​ട് ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ബാ​ങ്ക് ശാ​ഖ​യി​ലാ​ണ് ഇന്നലെ വൈ​കി​ട്ട് മൂന്നോടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ൽ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്നു. ബാ​ങ്കി​ന്‍റെ വ​രാ​ന്ത​യി​ൽ വ​ച്ചി​രു​ന്ന ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ട​യി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ​ത്തു​ട​ർ​ന്ന് തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ൽനി​ന്നു​മു​യ​ർ​ന്ന തീ ​ബാ​ങ്കി​ന്‍റെ ജ​ന​ൽ​പ്പാ​ളി​യി​ലേ​ക്കും പ​ട​ർ​ന്നു. ഉ​ട​ൻത​ന്നെ ജീ​വ​ന​ക്കാ​ർ പു​റ​ത്തേ​ക്കി​റ​ങ്ങി. വി​വ​ര​മ​റി​യി​ച്ചി​നെ​ത്തു​ട​ർ​ന്നെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സ് സം​ഘ​മാ​ണ് തീ ​പൂ​ർ​ണ​മാ​യി അണച്ച​ത്. ജ​ന​റേ​റ്റ​ർ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ബാ​ങ്കി​ലെ രേ​ഖ​ക​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.