എടത്വ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗേ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കുട്ടനാട് സൗത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടത്വ ജംഗ്ഷനില്‍ പ്രതിഷേധ സംഗമം നടന്നു. ഡിസിസി വൈസ് പ്രസിഡന്റ് ടിജിന് ജോസഫ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്രി ജെ.റ്റി. റാംസെ, വി.കെ. സേവ്യര്‍, വര്‍ഗീസ് വര്‍ഗീസ് നാല്‍പ്പത്തഞ്ചില്‍, വിശ്വന് വെട്ടത്തില്‍, തങ്കച്ചന് കൂലിപ്പുരക്കല്‍, ആന്റണി കണ്ണംകുളം, വര്‍ഗീസ് കോലത്തുപറമ്പില്‍, ജോയി വര്‍ഗീസ് ചക്കനാട്, സൈറീഷ് ജോര്‍ജ്, കെ.വി. ചാക്കോ, വേണുഗോപാല്‍, റോബര്‍ട്ട്, ജോണ്സന്, പി.ജെ. ജോസഫ്, ബിജു വരമ്പത്ത്, പോളി തോമസ്, ലാലിച്ചന്‍ പള്ളിവാതുക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.