ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ, വൈ​റ​ല്‍ പ​നി: പ്ര​തി​രോ​ധ​ശീ​ല​ങ്ങ​ള്‍ പാ​ലി​ക്ക​ണം
Tuesday, August 12, 2025 11:54 PM IST
ആ​ല​പ്പു​ഴ: വാ​യു​വി​ല്‍കൂ​ടി പ​ക​രു​ന്ന ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ, വൈ​റ​ല്‍ പ​നി എ​ന്നി​വ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ പ്ര​തി​രോ​ധ​ശീ​ല​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. കു​ട്ടി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍, ര​ക്ത​സ​മ്മ​ര്‍​ദം, പ്ര​മേ​ഹം തു​ട​ങ്ങി മ​റ്റു രോ​ഗ​ങ്ങ​ള്‍​ക്ക് മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
ജോ​ലി​സം​ബ​ന്ധ​മാ​യും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കും പു​റ​ത്തു​പോ​യി മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ര്‍ വീ​ട്ടി​ലെ​ത്തി​യാ​ല്‍ ഉ​ട​ന്‍ കു​ളി​ക്കു​ക, കി​ട​പ്പുരോ​ഗി​ക​ളും പ്രാ​യ​മാ​യ​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കാ​തി​രി​ക്കു​ക, പൊ​തുസ്ഥ​ല​ങ്ങ​ളി​ല്‍ എ​ല്ലാ​യ്‌​പ്പോ​ഴും മാ​സ്‌​ക് ധ​രി​ക്കു​ക, മൂ​ക്കും വാ​യും മൂ​ടു​ന്ന വി​ധം മാ​സ്‌​ക് ശ​രി​യാ​യി ധ​രി​ക്കേ​ണ്ട​താ​ണ്. ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും സം​സാ​രി​ക്കു​മ്പോ​ഴും മാ​സ്‌​ക് താ​ഴ്ത്ത​രു​ത്, പൊ​തു​നി​ര​ത്തി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും തു​പ്പ​രു​ത്, കൈ​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ക, കൈ​ക​ള്‍ ഇ​ട​യ്ക്കി​ട​യ്ക്ക് സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക​യോ സാ​നി​റ്റൈ​സ​ര്‍ പു​ര​ട്ടു​ക​യോ ചെ​യ്യു​ക, ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ പോ​കു​ന്ന​തും വാ​യു സ​ഞ്ചാ​രം കു​റ​ഞ്ഞ മു​റി​ക​ളി​ല്‍ ഇ​ട​ങ്ങ​ളി​ല്‍ സ​മ​യം ചെ​ല​വി​ടു​ന്ന​തും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ല്‍ പ​നി പ​ട​രു​ന്ന​ത് ത​ട​യാ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു

പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ചി​കി​ത്സതേ​ട​ണം. സ്വ​യം ചി​കി​ത്സ പാ​ടി​ല്ല. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും വേ​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​പ്പോ​ള്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഓ​ഫീ​സു​ക​ള്‍ മ​റ്റു തൊ​ഴി​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ പൊ​തു​സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മ​റ്റു​ള്ള​വ​രി​ല്‍ നി​ന്നും അ​ക​ലം പാ​ലി​ക്ക​ണം. ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ പോ​ലെ​യു​ള്ള പ​ക​ര്‍​ച്ച​പ്പ​നി​ക​ള്‍ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും ശു​ചി​ത്വ ശീ​ല​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ തു​പ്പ​രു​ത്.
തു​മ്മു​മ്പോ​ഴും ചീ​റ്റു​മ്പോ​ഴും മൂ​ക്കും വാ​യും തൂ​വാ​ല
കൊ​ണ്ടോ ടി​ഷ്യൂ ഉ​പ​യോ​ഗി​ച്ചോ മ​റ​യ്ക്കു​ക.
കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക/​സാ​നി​റ്റൈ​സ​ര്‍
ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കു​ക.
മൂ​ക്ക് വൃ​ത്തി​യാ​ക്കി​യ ശേ​ഷം ഉ​റ​പ്പാ​യും കൈ​ക​ള്‍
സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക.
ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ടി​ഷ്യു വ​ലി​ച്ചെ​റി​യ​രു​ത്.
രോ​ഗ​മു​ള്ള​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന തൂ​വാ​ല​യും മ​റ്റും
മ​റ്റു​ള്ള​വ​ര്‍ കൈ​കാ​ര്യം ചെ​യ്യാി​ട​യു​ള്ള ഇ​ട​ങ്ങ​ളി​ല്‍
വ​യ്ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക.
രോ​ഗാ​ണു​ക്ക​ളു​ഉ​ള്ള സ്ര​വ​ങ്ങ​ള്‍ പു​ര​ണ്ട വ​സ്തു​ക്ക​ളും
രോ​ഗ​വ്യാ​പ​ന​ത്തി​നി​ട​യാ​ക്കും.