കാ​യം​കു​ളം വ​നി​താ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ 13 വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ
Wednesday, August 13, 2025 11:15 PM IST
കാ​യം​കു​ളം: ച​ർ​ദ്ദി, വ​യ​റി​ള​ക്കം അ​ട​ക്ക​മു​ള​ള ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വ​നി​താ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ 13 വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ ഊ​ണി​നൊ​പ്പം സാ​മ്പാ​ർ ക​ഴി​ച്ച​വ​ർ​ക്കാ​ണ് അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​യ​തെ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​യു​ന്നു.

ഉ​ച്ച​യ്ക്ക് ന​ൽ​കി​യ സാ​മ്പാറാ​ണ് രാ​ത്രി ന​ൽ​കി​യ​ത് എ​ന്നാ​ണ് ആ​രോ​പ​ണം. സാ​മ്പാ​ർ കൂ​ടാ​തെ ര​സ​വും മ​റ്റു ക​റി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. കാ​യം​കു​ളം ന​ഗ​ര​സ​ഭ ആ​രോ​ഗ്യവി​ഭാ​ഗ​വും ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​വും ഹോ​സ്റ്റ​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി സാ​മ്പി​ൾ ശേ​ഖ​രി​ച്ചു.

കെ​എ​സ്‌​യു വി​ദ്യാ​ഭ്യാ​സ ബ​ന്ദ് ന​ട​ത്തി

കാ​യം​കു​ളം: കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ളെ സ​ന്ദ​ർ​ശി​ക്കാ​നെത്തി​യ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കൈയേറ്റം ചെ​യ്‌​തെ​ന്ന് ആ​രോ​പി​ച്ച്‌ കെ​എ​സ്‌യു ​വി​ദ്യാ​ഭ്യാ​സ ബ​ന്ദ് ന​ട​ത്തി. കാ​യം​കു​ളം നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ഭ്യാ​സ ബ​ന്ദ് ന​ട​ത്തി​യ​ത്.