x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

119 പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍


Published: December 11, 2025 07:03 AM IST | Updated: December 11, 2025 07:03 AM IST

വെ​ബ് കാ​സ്റ്റിം​ഗ് സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ വി​ല​യി​രു​ത്തു​ന്നു.

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളു​ടെ എ​ണ്ണം19. ഇ​വി​ട​ങ്ങ​ളി​ലെ വെ​ബ് കാ​സ്റ്റിം​ഗും പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പി​ന്‍റെ പ്ര​ദ​ര്‍​ശ​ന​വും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ വി​ല​യി​രു​ത്തി.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ര​ണ്ടു മു​റി​ക​ളി​ലാ​യി ആ​ണ് വെ​ബ്കാ​സ്റ്റിം​ഗും പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പും പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വെ​ബ് കാ​സ്റ്റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു സ്‌​ക്രീ​നി​ലാ​യി പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ല്‍ ഒ​രു സ്‌​ക്രീ​നി​ല്‍ ഒ​രേ​സ​മ​യം ഒ​ന്പ​ത് ബൂ​ത്തു​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളും അ​ടു​ത്ത സ്‌​ക്രീ​നി​ല്‍ അ​തി​ന്‍റെ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​കും.

പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പി​ന്‍റെ പ്ര​ദ​ര്‍​ശ​ന മു​റി​യി​ല്‍ വ​ലി​യ സ്‌​ക്രീ​നോ​ടൊ​പ്പം ഒ​ന്പ​ത് ലാ​പ്ടോ​പ്പു​ക​ളും ഓ​രോ ലാ​പ്ടോ​പ്പു​ക​ളി​ലും ര​ണ്ടു​പേ​രു​ടെ ഒ​രു ടീ​മും ഉ​ണ്ടാ​കും. മൊ​ത്തം 18 പേ​ര്‍ വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ പോ​ളിം​ഗ് വി​ല​യി​രു​ത്തും.

Tags : affected booths nattuviesham local news

Recent News

Corehub Up