പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: ജില്ലയിലെ 13 വില്ലേജുകളെയും പരിസ്ഥിതി ലോല മേഖലയിൽ (ഇഎസ്എ) നിന്ന് പൂർണമായും ഒഴിവാക്കണമെന്ന് ഫ്രണ്ട്ലി റൈറ്റ്സ് ഫോറം (എഫ്ആർഎഫ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വിഷയത്തിൽ വയനാട് എംപി, ജില്ലയിലെ എംഎൽഎമാർ, കൃഷി മന്ത്രി, കേരള സർക്കാർ എന്നിവർ ശക്തമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
എഫ്ആർഎഫ് ജില്ലാ കണ്‍വീനർ എ.എൻ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.സി. തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ടി. ഇബ്രാഹിം, ജില്ലാ സെക്രട്ടറി ഒ.ആർ. വിജയൻ, അപ്പച്ചൻ ചീങ്ങല്ലൂർ, രാജൻ നീർവാരം, ജോയി കണിയാന്പറ്റ, ജോസ് ബത്തേരി, ജോയ് ചെതലയം, അജയ് വർക്കി, സച്ചിൻ നടവയൽ എന്നിവർ പ്രസംഗിച്ചു.
Tags : ESA NattuVishasham DistrictNews