x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലമോ​ഷ്‌​ടാ​വി​നെ പി​ടി​കൂ​ടി​യ ര​ജ​നിക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം

വെബ് ഡെസ്ക്
Published: August 13, 2026 11:35 PM IST | Updated: August 13, 2026 11:35 PM IST

ര​ജ​നി​യെ റോ​ഡി​ൽ വ​ലി​ച്ചു​കൊ​ണ്ട് മോ​ഷ്‌​ടാ​വ് സ്‌​കൂ​ട്ട​ർ നീ​ങ്ങി​യ​പ്പോ​ൾ.

കാ​യം​കു​ളം: പ​ട്ടാ​പ്പ​ക​ൽ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മോ​ഷ്‌​ടാ​വി​നെ ജീ​വ​ൻ പ​ണ​യം വ​ച്ച് സി​നി​മാ സ്റ്റൈ​ലി​ൽ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ യു​വ​തി​യു​ടെ ധീ​ര​ത​യ്ക്ക് അ​ഭി​ന​ന്ദ​നപ്ര​വാ​ഹം. കൃ​ഷ്ണ​പു​രം കാ​പ്പി​ൽ കി​ഴ​ക്ക് ഐ​ശ്വ​ര്യ​യി​ൽ എ​ൻ. ര​ജ​നി (47) ആ​ണ് സ്വ​ന്തം ജീ​വ​ൻ പ​ണ​യം​വ​ച്ച് മോ​ഷ്‌​ടാ​വി​നെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

മ​ന്ത്രി എം. ​ലി​ജു ഉ​ൾ​പ്പെടെ നി​ര​വ​ധി​പേ​ർ ര​ജ​നി​യു​ടെ ധീ​ര​ത​യെ അ​ഭി​ന​ന്ദി​ച്ചു. ബി​ൽ​ഡിം​ഗ് പ്ലാ​ൻ വ​ര​ക്കാ​നെ​ന്ന വ്യാ​ജേ​ന സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ മോ​ഷ്‌​ടാ​വ് സം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ ര​ജ​നി​യെ പി​റ​കി​ൽ നി​ന്നും സ്ക്രൂ ​ഡ്രൈ​വ​ർ ഉ​പ​യോ​ഗി​ച്ച് കു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ത​ട​യു​ന്ന​തി​നി​ടെ ക​ഴു​ത്തി​ലെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. മാ​ല​യു​മാ​യി മോ​ഷ്‌​ടാ​വ് സ്കൂ​ട്ട​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ജ​നി ഓ​ടി​യെ​ത്തി സ്കൂ​ട്ട​റി​ൽ ബ​ല​മാ​യി പി​ടി​ച്ചു.

യു​വ​തി പി​ടി​വി​ടു​ന്നി​ല്ല​ന്ന് ക​ണ്ട​പ്പോ​ൾ ഇ​യാ​ൾ യു​വ​തി​യെ റോ​ഡി​ൽ വ​ലി​ച്ചു​കൊ​ണ്ട് സ്‌​കൂ​ട്ട​ർ ഓ​ടി​ച്ചു മു​ന്നോ​ട്ട് നീ​ങ്ങി​യ​തോ​ടെ സ്‌​കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പം കി​ട​ന്ന ഒ​രു കാ​റി​ൽ ത​ട്ടി മ​റി​യു​ക​യും ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ പ്ര​തി​യെ വ​ള​ഞ്ഞു​പി​ടി​ക്കു​ക​യും കാ​യം​കു​ളം പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. പി​ടി​യി​ലാ​യ കൃ​ഷ്ണ​പു​രം തെ​ക്ക് കൊ​ച്ചു മു​റി​യി​ൽ തോ​ണ്ട​ലി​ൽ കു​ന്നേ​ൽ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചുവ​രു​ന്ന നെ​ൽ​സ​ൺ (30) നെ ​കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham Districtnews Rajani

Recent News

Corehub Up