x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ണ്‍​ഡേ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക - വി​ദ്യാ​ര്‍​ഥി സം​ഗ​മം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 30, 2026 02:27 AM IST | Updated: August 30, 2026 02:27 AM IST

ആ​രാ​ധ​ന വ​ര്‍​ഷ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ണ്‍​ഡേ സ്‌​കൂ​ള്‍ ആ​യൂ​ര്‍ വൈ​ദി​ക ജി​ല്ലാ അ​ധ്യാ​പ​ക സം​ഗ​മം ഫാ. ​ഗീ​വ​ര്‍​ഗീ​സ് ന​ടി​യ​ത്ത് റ​മ്പാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ഫാ. ​ജോ​ണ്‍ പാ​ല​വ

ആ​യൂര്‍: ആ​രാ​ധ​ന വ​ര്‍​ഷ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ണ്ടേ​സ്‌​കൂ​ള്‍ ആ​യൂ​ര്‍ വൈ​ദീ​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക, ആ​ദ്യ​കു​ര്‍​ബാ​ന സ്വീ​ക​രി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ​യും സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ആ​യൂ​ര്‍ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേവാ​ല​യ​ത്തി​ല്‍ ജി​ല്ലാ വി​കാ​രി ഫാ. ഗീ​വ​ര്‍​ഗീ​സ് നെ​ടി​യ​ത്ത് റ​മ്പാ​ച്ച​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​ണ്‍ പാ​ല​വി​ള കി​ഴ​ക്കേ​തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ഡോ. ​ജോ​ളി ക​രി​മ്പി​ല്‍, സി​സ്റ്റ​ര്‍ മ​രി​യ എ​സ്എ​ച്ച്, ഫാ. ​അ​രു​ണ്‍ ഏ​റ​ത്ത്, ഫാ. ​അ​നു​ജോ​സ് കു​ന്നി​ല്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജു അ​ല​ക്‌​സ് കി​ഴ​ക്കേ​വീട്, ഷാ​ജു തേ​ക്കി​ന്‍​കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 400 അ​ധ്യാ​പക​രും വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Sunday school

Recent News

Corehub Up