പെരിന്തല്‍മണ്ണയില്‍ കേരള കോണ്‍ഗ്രസ് ജില്ലാ കണ്വന്ഷന്
പെരിന്തല്‍മണ്ണ: നൂറുദിവസത്തെ യുഡിഎഫ് ഭരണത്തില്‍ കേരളത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനും ഗുണകരമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായതായി കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജനറല്‍ അഡ്വ. ജോയി എബ്രഹാം. കേരള കോണ്‍ഗ്രസ് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു.
ലവിഭവ വകുപ്പിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിനെക്കുറിച്ചും വരാനിരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും സെക്രട്ടറി ജനറല്‍ വിശദീകരിച്ചു. ഇഎസ്എയുടെ അന്തിമ റിപ്പോര്‍ട്ട് കര്‍ഷകരുടെയും മലയോര നിവാസികളുടെയും ജീവിക്കാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണമെന്ന് ജില്ലാ കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ആലിക്കുട്ടി എറക്കോട്ടില്‍, ടി.ഡി. ജോയ്, സതീഷ് വര്‍ഗീസ്, കുര്യന് ഏബ്രഹാം, സി.വി. വര്‍ഗീസ്, സക്കീര്‍ ഒതല്ലൂര്‍, കെ.എസ്. സുരേഷ്, റോയ് ജോസഫ്, എ.ജെ. ആന്റണി, അനില്‍ പുലിപ്ര, നിധിന് ചാക്കോ,മിനി അരീക്കോട് എന്നിവര്‍ പ്രസംഗിച്ചു.
Tags : UDF Rule NattuVishasham DistrictNews