x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​മ്പ​നാ​ടി​ന് പു​തി​യ മു​ഖം; ടൗ​ണ്‍ പ്ലാ​നിം​ഗി​ന് ഡി​ജി​റ്റ​ല്‍ സ​ര്‍​വേ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 11, 2026 11:27 PM IST | Updated: October 11, 2026 11:27 PM IST

ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഡി​ജി​റ്റ​ൽ സ​ർ​വേ.

അ​ടൂ​ര്‍: ക​ട​മ്പ​നാ​ടി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന സ​മ​ഗ്ര ന​വീ​ക​ര​ണ പ​ദ്ധ​തി​ക്ക് മു​ന്നോ​ടി​യാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഡി​ജി​റ്റ​ല്‍ സ​ര്‍​വേ ആ​രം​ഭി​ച്ചു. ക​ട​മ്പ​നാ​ട് ജം​ഗ്ഷ​നും പൊ​തു​ച​ന്ത​യും ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ന​വീ​ക​ര​ണ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ള്‍ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി കൈ​യേ​റ്റ​ങ്ങ​ളും പു​റ​മ്പോ​ക്കും ക​ണ്ടെ​ത്തി ഒ​ഴി​പ്പി​ച്ച​ശേ​ഷം ടൗ​ണ്‍ പ്ലാ​നിം​ഗ് ത​യാ​റാ​ക്കും.

പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് നാ​ലു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ടൗ​ണ്‍ പ്ലാ​നിം​ഗി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ല്‍ ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ല​മു​ണ്ട്. ഇ​തി​ല്‍ ചി​ല ഭാ​ഗ​ങ്ങ​ള്‍ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​വ ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ സ്ഥ​ല​വും അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ച​ന്ത, ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം, ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് എ​ന്നി​വ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​വേ ന​ട​ത്തി.

ക​ട​മ്പ​നാ​ട് ജം​ഗ്ഷ​നി​ലെ പ​തി​വാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് ന​വീ​ക​ര​ണ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍, ബ​സ് ബേ, ​മാ​ലി​ന്യ​സം​സ്‌​ക​ര​ണ കേ​ന്ദ്രം, തി​യേ​റ്റ​ര്‍, ജിം ​തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ദേ​ശ​ത്തെ ആ​ധു​നി​ക ടൗ​ണ്‍ സെ​ന്‍റ​റാ​ക്കി മാ​റ്റാ​നാ​ണ് പ​ഞ്ചാ​യ​ത്ത​ിന്‍റെ ല​ക്ഷ്യ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വി.​കെ. ര​മാ​ദേ​വി പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി അ​ച്ച​ന്‍​കു​ഞ്ഞ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നൂ​പ്, ജോ​ണ്‍ സി. ​സാ​മു​വ​ല്‍, സ​ര​ള ലാ​ല്‍, അ​മ്പി​ളി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നി​ല്‍, അ​നി​ല്‍​കു​മാ​ര്‍ കൊ​ച്ചു​തു​ണ്ടി​ല്‍ എ​ന്നി​വ​ര്‍ സ​ര്‍​വേ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : digital survey NattuVishasham DistrictNews

Recent News

Corehub Up