ചിറ്റാരിക്കൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിനു മുന്നോടിയായി മാലോം ടൗണിൽനിന്ന് സ്കൂളിലേക്ക് നടത്തിയ വിളംബരജാഥ.
മാലോം: ചിറ്റാരിക്കൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് മാലോത്ത് കസബ ജിഎച്ച്എസ്എസിൽ തുടക്കമാകും. മേളയ്ക്ക് മുന്നോടിയായി മാലോം ടൗണിൽനിന്ന് സ്കൂളിലേക്ക് വർണാഭമായ വിളംബര ഘോഷയാത്ര നടത്തി.
ആദ്യദിനത്തിൽ ഓഫ് സ്റ്റേജ് ഇനങ്ങളാണ് നടക്കുക. മേളയുടെ ഔപചാരികമായ ഉദ്ഘാടനം നാളെ രാവിലെ 11ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിക്കും.
സംഘാടകസമിതി ചെയർമാൻ രാജു കട്ടക്കയം അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം സുവനീർ പ്രകാശനം ചെയ്യും.
ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ശ്രീപദ് യാൻ ചടങ്ങിൽ വിശിഷ്ടാതിഥിയാകും. ഏഴു വേദികളിലായാണ് മത്സരങ്ങൾ നടക്കുക.
Tags :