x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വേ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 3, 2026 10:29 PM IST | Updated: November 3, 2026 10:29 PM IST

എം.​എം. ജോ​ണ്‍

മാ​വേ​ലി​ക്ക​ര: ളാ​ഹ​ ജം​ഗ്ഷ​നി​ല്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വേ ഗൃ​ഹ​നാ​ഥ​ന്‍ ബൈ​ക്കിടി​ച്ച് മ​രി​ച്ചു. പു​ന്ന​മൂ​ട് പോ​ന​കം ജോ​ബി​ഷ് ഭ​വ​ന​ത്തി​ല്‍ എം.​എം. ജോ​ണ്‍ (71) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 6.40 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ളാ​ഹ​യി​ല്‍ ജം​ഗ്ഷ​നു സ​മീ​പം മാ​വേ​ലി​ക്ക​ര ഓ​ല​കെ​ട്ടി റൂ​ട്ടി​ല്‍ റോ​ഡി​ന് കി​ഴ​ക്ക് ഭാ​ഗ​ത്ത് സൈ​ക്കി​ള്‍ വ​ച്ച​ശേ​ഷം മീ​ന്‍ വാ​ങ്ങാ​നാ​യി ജോ​ണ്‍ റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ മാ​വേ​ലി​ക്ക​ര ഭാ​ഗ​ത്തു നി​ന്നും ഓ​ല​കെ​ട്ടി ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് ഇ​യാ​ളെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ജോ​ണ്‍ തെ​റി​ച്ച് റോ​ഡി​ല്‍ വീ​ണു. ഉ​ട​ന്‍​ത​ന്നെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ജോ​ണി​ന്‍റെ ഭാ​ര്യ ര​മ​ണി ജോ​ണ്‍. മ​ക്ക​ള്‍: ജോ​ബി​ഷ്, ജോ​ണ്‍​സി, ജി​റ്റു. മ​രു​മ​ക്ക​ള്‍: ജി​ന്‍​സി ജെ. ​ത​മ്പി, സോ​ണി ​കെ.​ തോ​മ​സ്, സോ​ണി​യ ജി​റ്റു. സം​സ്‌​കാ​രംനാളെ ര​ണ്ടി​ന് പു​ന്ന​മൂ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍.

Tags :

Recent News

Corehub Up