പാതിരിയമ്പം-രണ്ടാംമൈല്‍ റോഡിനോടുള്ള അധികൃതരുടെ അവഗണനയ്ക്കെതിരേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസിനു മുന്പില് പിച്ച തെ
പനമരം: പാതിരിയന്പം- രണ്ടാം മൈൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരം പഞ്ചായത്ത് ഓഫിസിലേയ്ക്ക് പ്രതിഷേധ ധർണയും പ്രതികാത്മകമായി പിച്ച എടുക്കൽ സമരവും നടത്തി.
150ൽ പരം ആദിവാസികളും അതിലേറെ സാധാരണക്കാരായ കർഷകരും തൊഴിലാളികളുമടങ്ങിയ പ്രദേശത്തെ ഏക യാത്രാമാർഗമാണ് ഈറോഡ്. 70 വർഷത്തോളം പഴക്കമുള്ള ഈറോഡ് പഞ്ചായത്തിലെ ഏറ്റവും ദുർഘടമാണ്.
രൂക്ഷമായ വന്യമൃഗശല്യവും ഇവിടെയുണ്ട്. എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സൂചന സമരമാണിതെന്നും ഇനിയും അവഗണന തുടർന്നാൽ ശക്തമായ സമരവുമായി ആക്ഷൻ കമ്മിറ്റി ഉണ്ടാകുമെന്ന് സമരക്കാർ പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർപേഴ്സണ്‍ ബേബി തുരുത്തിയിൽ സമരം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ്‍ ജിനേഷ് കണ്ടേത്ത് അധ്യക്ഷത വഹിച്ചു.
ആക്ഷൻ കമ്മിറ്റി കണ്‍വീനർ എം.ആർ. സുബിൻ, ആക്ഷൻ കമ്മിറ്റി ജോയിന്റ് കണ്‍വീനർ കെ.യു. അരുണ്‍, ടോമി പൂണേലിൽ, ജോയി കോക്കാട്ട്, രാജൻ മൂവാങ്കര, അനീഷ് തലാപ്പിൽ, രാജു കുന്നുമ്മൽ, ഷിനോജ് ഒളികെട്ടിപുന്നയിൽ, ഒ.ടി. ബിജു, പ്രകാശൻ, അപ്പച്ചൻ തലാപ്പിൽ, കെ.കെ. ജോയി എന്നിവർ പ്രസംഗിച്ചു.
Tags :