കല്ലറ ഗവണ്മെന്റ് എല്‍പി സ്കൂളില്‍ പോപ്പുലര്‍ കമ്പനിയും സ്കൂളുകളും ചേര്‍ന്ന് നടത്തിയ സുരക്ഷിത് മാര്‍ഗ് പരിപാടിയില്‍ കല്ലറ എസ്ഐ ബി. അജികുമാര്‍ ബോധവത
കല്ലറ: കുട്ടികളില്‍ ചെറുപ്പം മുതലേ റോഡ് സുരക്ഷാ ശീലം വളര്‍ത്തുന്നതിനായി പോപ്പുലര്‍ കമ്പനിയും സ്കൂളുകളും ചേര്‍ന്ന് നടത്തുന്ന സാമൂഹ്യ ബോധവത്കരണ പരിപാടിയുടെ ഭാഗമായി കല്ലറ ഗവണ്മെന്റ് എല്‍പിഎസില്‍ സേഫ് റൈഡ്-സ്മൈല്‍ റൈഡ് സംഘടിപ്പിച്ചു. കല്ലറ സബ് ഇന്‍സ്പെക്ടര്‍ ബി. അജികുമാര്‍ സുരക്ഷിത് മാര്‍ഗ്-എന്റെ സ്കൂള്‍, എന്റെ റോഡ്, എന്റെ സുരക്ഷ ലോഗോ പ്രകാശനം ചെയ്തു ബോധവത്കരണ ക്ലാസ് നയിച്ചു. എന്റെ സ്കൂള്‍ സുരക്ഷിതം, എന്റെ റോഡ് സുരക്ഷിതം, എന്റെ യാത്ര സുരക്ഷിതം എന്നതാണ് സുരക്ഷിത് മാര്‍ഗ് കൊണ്ട് ഉദേശിക്കുന്നതെന്ന് അദേഹം പറഞ്ഞു. കുട്ടികള്‍ ചെറുപ്പം മുതലേ സുരക്ഷിത യാത്രാശീലങ്ങള്‍ പാലിക്കണം. റോഡ് സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതു വീട്ടില്‍നിന്നും സ്കൂളില്‍നിന്നും തുടങ്ങണം എന്നും അജികുമാര്‍ ഓര്‍മിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ ക്ലാസില്‍ യാത്രയില്‍ പാലിക്കേണ്ട സുരക്ഷാ നിയമങ്ങൾ, ഗതാഗത ചിഹ്നങ്ങളുടെ പ്രാധാന്യം, അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയും വിശദീകരിച്ചു. സുരക്ഷാ ശീലങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങള്‍ വിദ്യാര്‍ഥി ദേവതീര്‍ത്ഥ അവതരിപ്പിച്ചു.
പോപ്പുലര്‍ കമ്പനി പ്രതിനിധി നിബു, വാര്‍ഡ് മെമ്പര്‍ എം.വി. രാജു, പിടിഎ പ്രസിഡന്റ്് വി.കെ. പ്രദീഷ്, ഹെഡ്മിസ്ട്രസ് ഹണി, എസ്എംസി ചെയര്മാന് ഗോപിനാഥ് നായർ, വൈസ് ചെയര്മാന് സി.ബി. സന്തോഷ്, രക്ഷിതാക്കൾ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : A road safety awareness class Nattuvishesham DistrictNews