സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണമെഡൽ നേടിയ അത്ലറ്റ് ജിൽഷ ജിനിലിന് മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിന്റെ ആഭിമുഖ്യത്തിലൊരുക്കിയ സ്വീകരണം.
മാലക്കല്ല്: സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണമെഡൽ നേടിയ അത്ലറ്റ് ജിൽഷ ജിനിലിന് മാതൃവിദ്യാലയമായ മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിൽ ഉജ്വല വരവേൽപ്പ്.
വിളംബര ജാഥയ്ക്കു ശേഷം സ്കൂൾ അസംബ്ലി ഹാളിൽ നടന്ന സ്വീകരണച്ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ മിനി ഫിലിപ്പ്, മുൻ മുഖ്യാധ്യാപകൻ എം.എ. സജി, മുൻ കായികാധ്യാപകൻ ജോസ് ജോർജ്, മുഖ്യാധ്യാപിക മോളി ജോസഫ്, സീനിയർ അസിസ്റ്റന്റ് ജോയിസ് ജോൺ, പിടിഎ പ്രസിഡന്റ് എ.സി. സജി, മദർ പിടിഎ പ്രസിഡന്റ് സുമിഷ പ്രവീൺ എന്നിവർ പ്രസംഗിച്ചു. മറുപടി പ്രസംഗം നടത്തിയ ജിൽഷ ജിനിൽ തന്റെ കായികയാത്രയിൽ വിദ്യാലയവും അധ്യാപകരും നൽകിയ പ്രോത്സാഹനത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു.
Tags :