പ്രതീകാത്മക ചിത്രം
പേരാമ്പ്ര: കൂത്താളി പഞ്ചായത്ത് കൃഷി ഭവൻ ആത്മയുടെ നേതൃത്വത്തിൽ നെൽ കർഷകരുടെ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. പ്രസിഡന്റ് ഉമ്മർ തണ്ടോറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീന അറയിൽ അധ്യക്ഷത വഹിച്ചു.
റിട്ട. അഗ്രിക്കൾച്ചറൽ ഓഫിസർ എസ്. സുബ്രഹ്മണ്യൻ ശാസ്ത്രീയ നെൽകൃഷി എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ബ്ലോക്ക് അംഗങ്ങളായ രാജൻ മരുതേരി, സി. ബിജു, ഇ.ടി. സത്യൻ, ഷീബ പ്രഭാകരൻ, കേളോത്ത് രവീന്ദ്രൻ, എം.കെ. മനോജ്, ശ്യാമള ബാലകൃഷ്ണൻ, ബിന്ദു, ഷീബ മുണ്ടോട്ടിൽ, എ.സി. ബിജു, മണി, റൈഹാനത്ത്, ധന്യ, കൃഷി ഓഫിസർ അമൃത എന്നിവർ പ്രസംഗിച്ചു.