പ്രതീകാത്മക ചിത്രം
ചിയ്യാരം: വിജയമാത പള്ളിയിൽ അഭിഷേകാഗ്നി ബൈബിൾ കൺവൻഷന് തുടക്കമായി. അട്ടപ്പാടി റൂഹ മൗണ്ട് ധ്യാനകേന്ദ്രം ഫാ. സാംസൺ മണ്ണൂരാണ് കൺവൻഷൻ നയിക്കുന്നത്. അതിരൂപത വികാരി ജനറാൾ മോൺ. ജയ്സൺ കൂനംപ്ലാക്കൽ ബൈബിൾ പ്രതിഷ്ഠ നടത്തി.
ഒല്ലൂർ ഫൊറോന വികാരി ഫാ. വർഗീസ് കൂത്തൂർ തിരിതെളിയിച്ചു. വികാരി ഫാ. പ്രിൻസ് പൂവത്തിങ്കൽ, ഡീക്കൻ നിധിൻ വെള്ളറ, ജൂബിലി കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി. കൺവൻഷൻ ബുധനാഴ്ച വൈകീട്ട് സമാപിക്കും.