x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണ സാ​മ​ഗ്രികൾ മോ​ഷ്ടിച്ച കേസിലെ പ്ര​തി പി​ടി​യി​ൽ


Published: November 19, 2026 06:30 AM IST | Updated: November 19, 2026 06:30 AM IST

ക​ല്ല​മ്പ​ലം: നി​ർ​മാ​ണ സാ​മ​ഗ്രി മോ​ഷ​ണ കേ​സി​ലെ പ്ര​തി പൊലിസ് പി​ടി​യി​ൽ. ക​ട​മ്പാ​ട്ടു​കോ​ണം ക​ഴ​ക്കൂ​ട്ടം റീ​ച്ചി​ലെ നാ​ഷ​ണ​ൽ ഹൈ​വേ 66ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ക​രു​തി​യി​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ വാ​ഹ​ന​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഒ​രാ​ളെ ക​ല്ല​മ്പ​ലം പൊ​ലി​സ് ക​സ്റ്റ​ഡി​യിലെ​ടു​ത്ത​ത്. ആ​സാം സ്വ​ദേ​ശി റ​ഫീ​ഖു​ൽ ഇ​സ്‌​ലാ​മാ​ണ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ അ​ഞ്ചി​നു നാ​വാ​യി​ക്കു​ളം ത​ട്ടു​പാ​ല​ത്തു​നി​ന്നും സാ​ധ​ന​ങ്ങ​ൾ പി​ക്അ​പ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്ക​വേ ഹൈ​വേ പൊ​ലി​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​ന​വും മോ​ഷ​ണ മു​ത​ലു​ക​ളും ഉ​ൾ​പ്പെ​ടെ പ്ര​തി​യെ ക​ല്ല​മ്പ​ലം പൊ​ലി​സി​നു കൈ​മാ​റി. മോ​ഷ​ണം സം​ബ​ന്ധി​ച്ച് എ​ൻ​എ​ച്ച്എ​ഐ അ​ധി​കൃ​ത​ർ ക​ല്ല​മ്പ​ലം പൊ​ലി​സി​നു പ​രാ​തി ന​ൽ​കി.
കി​ളി​മാ​നൂ​ർ ത​ട്ട​ത്തു​മ​ല​യി​ൽ ആ​ക്രി​ക്ക​ട ന​ട​ത്തി​വ​രു​ന്ന തെ​ങ്കാ​ശി സ്വ​ദേ​ശി മു​ത്തു​വി​ന്‍റെ പി​ക്അ​പ് വാ​ഹ​നം വീ​ടു​ക​ളി​ൽ നി​ന്നും ആ​ക്രി​സാ​ധ​ന​ങ്ങ​ൾ വി​ല​യ്ക്കു വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന പ്ര​തി വാ​ട​ക​യ്ക്ക് വാ​ങ്ങി​യാ​ണ് മോ​ഷ​ണ മു​ത​ലു​ക​ൾ ക​യ​റ്റി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഏ​ക​ദേ​ശം മു​പ്പ​തി​നാ​യി​രം രൂ​പ​യു​ടെ സാ​ധ​ന​സാ​മ​ഗ്രി​ക​ളാ​ണ് ഇ​ത്ത​വ​ണ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. നേ​ര​ത്തെ പ​ല​പ്പോ​ഴാ​യി 30 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണം പോ​യി​ട്ടു​ള്ള​താ​യി എ​ൻ​എ​ച്ച്എ​ഐ ക​ൺ​സ്ട്ര​ക്‌​ഷ​ൻ മാ​നേ​ജ​ർ സു​രേ​ഷ് പ​റ​ഞ്ഞു.

Tags : materials arrested Nattuveshesham Districtnews

Recent News

Corehub Up