x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കാ​പ്പാ കേ​സ് പ്ര​തി​ അറസ്റ്റിൽ

വെബ് ഡെസ്ക്
Published: November 4, 2026 12:36 AM IST | Updated: November 4, 2026 12:36 AM IST

ഷാജി

നെ​യ്യാ​ർ​ഡാം: ഭാ​ര്യ​യെ മ​ർ​ദി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ച്ച കാ​പ്പാ കേ​സ് പ്ര​തി​യെ പൊ​ലി​സ് പി​ടി കൂ​ടി. മൈ​ല​ക്ക​ര സ്വ​ർ​ണ​ക്കോ​ട് ഷാ​ജി​ഭ​വ​നി​ൽ സ​ത്യ​നേ​ശ​ന്‍റെ മ​ക​ൻ ഷാ​ജി എ​ന്ന തോ​ക്ക് ഷാ​ജി​യെ(41)​യാ​ണ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. ഭാ​ര്യ മ​ദ്യ​പാ​നം വി​ല​ക്കി​യ​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​യി​രു​ന്നു ആ​ക്ര​മ​ണം.

കാ​ട്ടാ​ക്ക​ട​യ്ക്കു സ​മീ​പം ഇ​ട​വാ​ച്ച​ലി​ലാ​യി​രു​ന്നു സം​ഭ​വം. ക​ള്ളി​ക്കാ​ട് മൈ​ല​ക്ക​ര സ്വ​ദേ​ശി​നി​യാ​യ നി​ഷ ആ​ർ. മോ​ഹ​ന(42) നാ​ണ് മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി നി​ഷ​യും ഷാ​ജി​യും ഇ​ട​വാ​ച്ച​ലി​ലെ വീ​ട്ടി​ൽ ഒ​രു​മി​ച്ച് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഷാ​ജി സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന​തു വി​ല​ക്കി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.പു​ല​ർ​ച്ചെ നാ​ലു​മ​ണി​യോ​ടെ​വീ​ട്ടി​ലെ സി​റ്റൗ​ട്ടി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന നി​ഷ​യെ ഷാ​ജി ചു​വ​രി​നോ​ട് ചേ​ർ​ത്തു​വ​ച്ചു മ​ർ​ദി​ക്കു​ക​യും ത​ല സി​റ്റൗ​ട്ടി​ലെ ഭി ​ത്തി​യി​ൽ ഇ​ടി​പ്പി​ക്കു​ക​യു​മാ​യി രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നി​ഷ​യു​ടെ ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് പൊ​ട്ട​ലും ആ​ഴ​ത്തി​ലു​ള്ള മു​റി​വും സം​ഭ​വി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ഷ​യെ ആ​ദ്യം കാ​ട്ടാ​ക്ക​ട നെ​യ്യാ​ർ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. നി​ഷ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​യ്യാ​ർ​ഡാം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. ഷി​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ രാ​ജേ​ഷ്, അ​രു​ൺ, ഷം​നാ​ദ്, ബി​നു, ദീ​പു എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags :

Recent News

Corehub Up