മത്സ്യത്തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കെഎംഎംഎല്‍ ഗസ്റ്റ് ഹൗസിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി മന്ത്രി ഷിബു ബേബി ജോൺ നടത്തിയ
കൊല്ലം: കുളച്ചല്‍, മുട്ടം തീരപ്രദേശങ്ങളില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. കെഎംഎംഎല്‍ ഗസ്റ്റ് ഹൗസില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ച മത്സ്യബന്ധന ബോട്ടുകള്‍ക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു.
വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടര്‍ കന്യാകുമാരി ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും ഇടപെടലുണ്ടാകും.
നിയമം കൈയിലെടുക്കുന്ന പ്രവണത അനുവദിക്കില്ല. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും അതിനെതിരെ സമഗ്ര നിയമപരിഷ്കരണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. മറൈന്‍ ഇന്‍സ്പെക്ടര്‍ എസ്. അരുണ്‍, എസ്ഐ ഷിഹാസ്, ചവറ സിഐ ശിവലാല്‍, കൗണ്‍സിലര്‍മാര്‍, മത്സ്യ മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags :