അഖിലേന്ത്യാ കിസാൻ സഭ കിടങ്ങനാട് വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
സുൽത്താൻ ബത്തേരി: പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിച്ച് കേന്ദ്രസർക്കാർ ഇറക്കിയ കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാൻ സഭ കിടങ്ങനാട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലയിലെ 13 വില്ലേജുകളിലെ കർഷകർ അടക്കമുള്ള ജനവിഭാഗത്തെ അടിച്ചമർത്തുന്ന നയമാണ് കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകൾ സ്വീകരിച്ചു വരുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള ഭൂപടം പ്രസിദ്ധീകരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
തുടർഘട്ടം എന്ന നിലയിൽ ജില്ലയിലെ പ്രശ്നബാധിതമായ മറ്റു വില്ലേജുകളിലും സമരം നടത്തുമെന്നും സമരക്കാർ അറിയിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് പി.എം. ജോയ് അധ്യക്ഷത വഹിച്ചു. ഡോ. അന്പി ചിറയിൽ, സജി വർഗീസ്, സജി കാവനാകുടി, വി. ദിനേശ് കുമാർ, കെ.പി. അസൈനാർ, ടി.സി. ഗോപാലൻ, എം.എം. ജോർജ്, അഷ്റഫ് പൊയിൽ, ജി. മുരളീധരൻ, ജനകൻ, ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.