വെള്ളറട: ജനതിരക്കാര്ന്ന വെള്ളറട ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ കടത്തികൊണ്ടുപോയതായി ആക്ഷേപം. ആദ്യം ഉണ്ടായിരുന്ന എട്ടു ലൈറ്റുകളില്‍ ദീര്‍ഘദൂരം പ്രകാശം പരത്തുന്ന ലൈറ്റുകളാണ് ഇളക്കിക്കടത്തിയത്. നിലവിലെ ഭരണ സമിതിയാണ് ഇപ്രകാരം ചെയ്തതെന്നു നാട്ടുകാര്‍ പറയുന്നു. എട്ടു ലൈറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ജംഗ്ഷന് പൂര്‍ണമായും പ്രകാശപൂരിതമായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു കഴിഞ്ഞ പഞ്ചായത്ത് ഭരണാസമിതിയായിരുന്നു എട്ടു ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നത്. മേല്‍ത്തരം ലൈറ്റുകള്‍ മാറ്റിയതോടെ വെള്ളറട ജംഗ്ഷന് ഫലത്തില്‍ ഇരുട്ടിലായിരിക്കുക യാണ്. പുതിയ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ ജനാരോക്ഷം ശക്തമായിട്ടുണ്ട്. അടിയന്തിരമായി ലൈറ്റുകള്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ പഞ്ചായത്താഫിസ് പിക്കറ്റ് ചെയ്യുമെന്നു നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.
Tags :