x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ ചി​കി​ത്സാ പി​ഴ​വ് കേ​സു​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ചേ​രാ​നാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം

വെബ്ഡെസ്ക്
Published: November 15, 2026 04:30 AM IST | Updated: November 15, 2026 04:30 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫിസ​ര്‍ ത​സ്തി​ക​യി​ല്‍ ആ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ചി​കി​ത്സ​ാ പി​ഴ​വ് കേ​സു​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ചേ​രാ​നാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. പൊ​ലി​സ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച കേ​സു​ക​ളി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ നീ​ളു​ക​യാ​ണ്. 

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഡി​എം​ഒ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ്ഥ​ലം​മാ​റി പോ​യ​തോ​ടെ​യാ​ണ് വീ​ണ്ടും നാ​ഥ​നി​ല്ലാ​ക​ള​രി​യാ​യ​ത്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ഡി​എം​ഒ ‍ഡോ. ​രാ​ജ​റാം മാ​ര്‍​ച്ചി​ല്‍ വി​ര​മി​ച്ച​തോ​ടെ നാ​ലു​മാ​സം അ​ഡീ​ഷ​ണ​ല്‍ ഡി​എം​ഒ​യ്ക്ക് ആ​യി​രു​ന്നു ചു​മ​ത​ല. ര​ണ്ടു​മാ​സം മു​മ്പ് ഡോ. ​സ​രി​ത​കു​മാ​രി​യെ ഡി​എം​ഒ​യാ​യി നി​യ​മി​ച്ചെ​ങ്കി​ലും ഇ​വ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ്ഥ​ല​മാ​റ്റം കി​ട്ടി പോ​യി.

ആ​രോ​ഗ്യ​വ​കു​പ്പ് വി​ജി​ല​ന്‍​സ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​റാ​യ ഡോ.​രാ​ജേ​ന്ദ്ര​നെ ഡി​എം​ഒ​യാ​യി നി​യ​മി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ വി​ജി​ല​ന്‍​സി​ല്‍ പു​തി​യ​താ​യി ആ​ളു​വ​രാ​തെ രാ​ജേ​ന്ദ്ര​ന് കോ​ഴി​ക്കോ​ട് ചാ​ര്‍​ജ് എ​ടു​ക്കാ​നാ​വി​ല്ല. \കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സാ​പി​ഴ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കേ​സു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ങ്കി​ലും കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ങ്കി​ലും മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ചേ​ര​ണം.​മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ചേ​രാ​നാ​യി പൊ​ലി​സ് ക​ത്തു​ന​ല്‍​കി​യി​ട്ട് ര​ണ്ടു​മാ​സ​ത്തി​ല​ധി​ക​മാ​യി. ഡി​എം​ഒ​യി​ല്ലാ​ത്ത​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ചേ​ര്‍​ന്നി​ട്ടി​ല്ല.​ബോ​ര്‍​ഡി​ന്‍റെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ലേ തു​ട​ര്‍​ന​ട​പ​ടി​യെ​ടു​ക്കാ​നാ​വൂ.  
                    

Tags : medical negligence medical boards NattuVishesham DistrictNews

Recent News

Corehub Up