ചിങ്ങവനത്ത് പ്രവർത്തനമാരംഭിച്ച ഓൾറൈസ് ഫാർമസിയുടെ എട്ടാമത് സ്ഥാപനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
ചിങ്ങവനം: ഓൾറൈസ് ഫാർമസിയുടെ എട്ടാമത്തെ സ്ഥാപനം ചിങ്ങവനത്ത് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉൾപ്പടെ ഒട്ടേറെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഇംഗ്ലീഷ് മരുന്നുകൾ, ആശുപത്രി ഉപകരണങ്ങൾ, സ്കിൻ കെയർ, ബേബി കെയർ ഉത്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് പുതിയ സ്ഥാപനത്തിൽ ഒരുക്കിയിരിക്കുന്നത്. ആശുപത്രി ഉപകരണങ്ങളുടെ വിൽപ്പനയ്ക്കൊപ്പം വാടകയ്ക്കു നൽകുന്ന സേവനവും റിപ്പയർ സൗകര്യവും ലഭ്യമാണ്. കാരിത്താസിൽ ആരംഭിച്ച ഓൾമെഡ്/ഓൾറൈസ് ഫാർമസി ഇന്ന് തിരുവല്ല, പരുമല, കൂത്താട്ടുകുളം, കുറവിലങ്ങാട്, കോട്ടയം മെഡിക്കൽ കോളജ്, ചിങ്ങവനം എന്നിവിടങ്ങളിലുൾപ്പടെ എട്ട് സ്ഥാപനങ്ങളുമായി പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്.
മരുന്നുകൾക്കൊപ്പം ആരോഗ്യപരിചരണത്തിനാവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓൾമെഡ്/ഓൾറൈസ് ഫാർമസി പ്രവർത്തിക്കുന്നത്.
Tags : Allrise Pharmacy nattuvishesham local news Allrise Pharmacy now in Chingavanam