x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുതുപ്പള്ളിയിൽ നാലുമണിക്കാറ്റ് മാതൃകയിൽ സാ​​യാ​​ഹ്ന തീ​​രം

വെബ്ഡെസ്ക്
Published: November 3, 2026 05:25 AM IST | Updated: November 3, 2026 05:25 AM IST

പു​​തു​​പ്പ​​ള്ളി അ​​ങ്ങാ​​ടി​​യി​​ൽ ഉ​​മ്മ​​ൻ ചാ​​ണ്ടി സ്മാ​​ര​​ക സാ​​യാ​​ഹ്ന തീ​​ര​​ത്തി​​ലെ നാ​​ട്ടു ച​​ന്ത.

പു​​തു​​പ്പ​​ള്ളി: നാ​​ലു​​മ​​ണി​​ക്കാ​​റ്റ് മാ​​തൃ​​ക​​യി​​ൽ പു​​തു​​പ്പ​​ള്ളി പ​​ഞ്ചാ​യ​​ത്തി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പൊ​തു​​ജ​​ന​ പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ നി​​ർ​മി​​ച്ച ഉ​​മ്മ​​ൻ ചാ​​ണ്ടി സ്മാ​​ര​​ക അ​​ങ്ങാ​​ടി സാ​​യാ​​ഹ്ന​​തീ​​രം നാ​​ടി​നു ​സ​​മ​​ർ​​പ്പി​​ച്ചു.

തു​​റ​​ന്ന വേ​​ദി, യോ​ഗ​​ങ്ങ​​ൾ​​ക്കു​​ള്ള ഇ​​ടം, കു​​ട്ടി​​ക​​ൾ​​ക്കാ​​യു​ള്ള ക​​ളി​​യി​​ടം, വ​​യോ​​ജ​​ന പീ​​ഠം, ഏ​​റു​​മാ​​ടം, പ്ര​​ത്യേ​​ക ഇ​​രി​​പ്പി​​ട​ങ്ങ​​ൾ എ​​ന്നി​​വ​​യാ​​ണ് സാ​​യാ​​ഹ്ന തീ​​ര​​ത്തി​​ൽ ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്. നാ​​ലു​​മ​​ണി​​ക്കാ​​റ്റ് മാ​​തൃ​​ക​​യി​​ൽ നാ​​ട്ടു​​കാ​​ർ​​ക്ക് ഒ​​ത്തു​​ചേ​​രാ​​നും കു​​ട്ടി​​ക​​ൾ​​ക്കു ക​​ളി​​ക്കാ​​നും വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്ക് വി​​ശ്ര​​മി​​ക്കാ​നും ​സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. സാ​​യാ​​ഹ്ന​​തീ​​ര​​ത്തോ​​ട​നു​​ബ​​ന്ധി​​ച്ചു​​ള്ള നാ​​ട്ടു​​ച​​ന്ത​​യും പ്ര​​വ​​ർ​​ത്തി​​ക്കും.

കൃ​​ഷി​​ഭ​​വ​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​ടെ ​എ​​ല്ലാ ഞാ​​യ​​റാ​​ഴ്ച​​യും രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ 11 വ​​രെ​​യാ​​ണ് നാ​​ട്ടു​​ച​​ന്ത പ്ര​​വ​​ർ​​ത്തി​​ക്കു​​ക. സാ​​യാ​​ഹ്ന തീ​​ര​​വും നാ​​ട്ടു​​ച​​ന്ത​​യും ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ ന്‍റ് സാ​​ബു പു​​തു​​പ്പ​​റ​​മ്പി​​ൽ അ​​ധ്യ​​ക്ഷ​​നാ​​യി. ജി​​ല്ലാ പ​​ഞ്ചാ​​യ ത്ത് ​​പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​പ്പ്, ​ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ല​​താ കു​​മാ​​രി സ​​ലി​​മോ​​ൻ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം സി​​നി മാ​​ത്യു, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഗീ​​ത ഷി​​ജു, പ​​ഞ്ചാ​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ സ​​ജി​​മോ​​ൻ, ര​​ഞ്‌​ജു ചെ​​റി​​യാ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags :

Recent News

Corehub Up