പ്രതീകാത്മക ചിത്രം
അഞ്ചല്‍ : അഞ്ചലില്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയ്ക്കുവേണ്ടി പുതിതായി പണികഴിപ്പിച്ച പള്ളിയുടെ മൂറോന്‍ കൂദാശ കര്‍മ്മം ഇന്ന് നടക്കും. സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് കൂദാശാ കര്‍മത്തിന് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.
തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജ്വോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ അന്തോണിയോസ്, ജോസഫ് മാര്‍ തോമസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ആന്റണി മാര്‍ സില്‍വാനോസ്, യൂഹാനോന്‍ മാര്‍ അലക്സിയോസ് എന്നിവര്‍ സഹകാര്‍മികരായിരിക്കും.
കൂദാശയ്ക്ക് ശേഷം വൈകുന്നേരം അഞ്ചി ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ സി. അജയപ്രസാദ്, കെ.എന്‍. ബാലഗോപാല്‍, ജ്യോതികുമാര്‍ ചാമക്കാല, എം.എം. നസീര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.കെ.രാജു, മുന്‍ എംഎല്‍എ പി.എസ്. സുപാല്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന്, അഞ്ചല്‍ ഗ്രാമപഞ്ചായത്ത് അംഗം എസ്. ഉമേഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്. ദേവരാജന്‍, ബഥനി ആശ്രമം സുപ്പീരിയര്‍ ജനറാൾ ഫാ.ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍ ഒഐസി, മേരിമക്കള്‍ സുപ്പീരിയര്‍ ജനറാൾ മദര്‍ ലിഡിയ ഡിഎം, ബഥനി മഠം സുപ്പീരിയര്‍ ജനറാൾ ആര്‍ദ്ര എസ്ഐസി, തിരുവനന്തപുരം മേജര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജോ കെ. ഏബ്രഹാം, മലങ്കര കാത്തലിക് അസോസിയേഷന് മേജര്‍ അതിരൂപത പ്രസിഡന്റ് റെജിമോന് വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ഡോ. കെ.വി. തോമസ്കുട്ടി എന്നിവര്‍ പ്രസംഗിക്കും. നാളെ നടക്കുന്ന സമൂഹബലിക്ക് കാതോലിക്കാ ബാവ നേതൃത്വം നല്‍കും. ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ബിഷപ് യൂഹാനോന്‍ മാര്‍ അലക്സിയോസ് എന്നിവര്‍ സഹകാര്‍മികരാകും.
മൂറോന്‍ കൂദാശയോടനുബന്ധിച്ച് മലങ്കര കത്തോലിക്കാ സഭ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിടത്തില്‍ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം ഇടമുളയ്ക്കലില്‍ നിന്നും ഇടവകാംഗങ്ങളുടെ അകമ്പടിയോടെ കാല്‍നടയായി ദൈവാലയാങ്കണത്തില്‍ എത്തിച്ചേര്‍ന്നു.
വികാരി ഫാ.ബോവസ് മാത്യു, ജനറല്‍ കണ്‍വീനര്‍ ഡോ. കെ.വി. തോമസ്കുട്ടി, കണ്‍വീനര്‍ കോശി ജോണ്‍, സെക്രട്ടറിമാരായ മനോജ് ഏബ്രഹാം, ജോര്‍ജ് പി. ജോസഫ്, ജോയിന്റ് കണ്‍വീനര്‍മാരായ എന്‍.കെ. അലക്സ്, ഒ.ജോണ്‍, ടി.ഡി. ദാസന് എന്നിവര്‍ ദീപശിഖാ പ്രയാണത്തിന് നേതൃത്വം നല്കി.
Tags : Moron Sacrament Nattuvishesham DistrictNews DeepikaNews