x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ല​ച്ച വാ​ഴ​ക​ൾ സാ​മൂ​ഹ്യ​ വി​രു​ദ്ധ​ർ വെ​ട്ടി​ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 4, 2026 12:13 AM IST | Updated: November 4, 2026 12:13 AM IST

കു​ല​ച്ച വാ​ഴ​ക​ൾ വെട്ടിന​ശി​പ്പി​ച്ച നി​ല​യി​ൽ.

അ​മ്പ​ല​പ്പു​ഴ: കു​ല​ച്ച വാ​ഴ​ക​ൾ സാ​മൂ​ഹ്യവി​രു​ദ്ധ​ർ വെ​ട്ടി ന​ശി​പ്പി​ച്ചു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്‌ 14-ാം വാ​ർ​ഡ് അ​ന​ന്ദേ​ശ്വ​രം സൗ​ദാ​ല​യ​ത്തി​ൽ അ​നീ​ഷി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​ക​ളാ​ണ് ഞാ​യ​ർ രാ​ത്രി വ്യാ​പ​ക​മാ​യി വെ​ട്ടി​ന​ശി​പ്പി​ച്ച​ത്. വീ​ട്ടി​ൽനി​ന്നും ഒ​രു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ ഇ​ല്ലി​ച്ചി​റ-​മാ​ത്തേ​രി റോ​ഡി​ന് സ​മീ​പ​മു​ള്ള കൃ​ഷി​സ്ഥ​ല​ത്തെ 25 ല​ധി​കം കു​ല​ച്ച വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യസ്ഥാ​പ​ന​ത്തി​ൽ സെ​ക്യൂ​രി​റ്റി​യാ​യി ജോ​ലി നോ​ക്കു​ന്ന അ​നീഷ് തി​ങ്ക​ള​ഴ്ച രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വാ​ഴ​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നൂ​റോ​ളം വാ​ഴ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച കൃ​ഷി​യി​ട​ത്തി​ലെ കു​ല​വ​ന്ന വാ​ഴ​ക​ൾ മാ​ത്ര​മാ​ണ് ന​ശി​പ്പി​ച്ച​ത്. അ​നീ​ഷ് അ​മ്പ​ല​പ്പു​ഴ സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

Tags :

Recent News

Corehub Up