അനുശ്രീ വി. രാജേഷ്
മത്സരാര്‍ഥികള്‍ കുറവായതിനാല്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഫ്ളൂട്ട് സഹോദയ കലോത്സവത്തിലെ മത്സരയിനമായിരുന്നില്ല. എന്നാല്‍, ഇക്കൊല്ലം ഫ്ളൂട്ട് മത്സരയിനമാണ്. ആദ്യമായി ഫ്ളൂട്ട് മത്സരത്തിനെത്തി ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് കളത്തിപ്പടി മരിയന്‍ സീനിയര്‍ സെക്കൻഡറി സ്കൂളിലെ അനുശ്രീ വി. രാജേഷ്.
കാറ്റഗറി നാലിലാണ് അനുശ്രീ മത്സരിച്ചത്. കലാക്ഷേത്രയിലെ രാഘവന് മാഷാണ് അധ്യാപകന്. ബാങ്ക് മാനേജരായ അച്ഛന് പി.ആര്. രാജേഷിനും അധ്യാപികയായ അമ്മ കെ.സി. രാജിക്കുമൊപ്പം അനുശ്രീയെ ഏറ്റവുമധികം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കൂട്ടുകാരാണ്.
Tags :