എറണാകുളം-അങ്കമാലി അതിരൂപത ബൈബിൾ കലോത്സവം വികാരി ജനറാൾ ഫാ.ഡോ. ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ബൈബിൾ കലോത്സവം (എഷ്കോൾ) കലൂർ കർദിനാൾ മാർ പാറേക്കാട്ടിൽ മെമ്മോറിയൽ റിന്യൂവൽ സെന്ററിൽ തുടങ്ങി. വികാരി ജനറാൾ ഫാ. ഡോ. ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്തു.
അതിരൂപത ബൈബിൾ അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. റിജു ആന്റണി വെളിയിൽ, ഫാ. ജോഷി പുതുശേരി, ഫാ. ജോൺസൺ കുവേലി, ഫാ. സിറിൽ പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ബൈബിൾ പ്രതിഷ്ഠയും സംഗീത പരിപാടിയും ഉണ്ടായിരുന്നു.
മാർഗംകളി, ഡാൻസ്, ബൈബിൾ ക്വിസ്, പ്രസംഗം, ലളിതഗാനം, തെരുവ് നാടകം, പെയിന്റിംഗ് എന്നീ മത്സരങ്ങൾ ഇന്നലെ പൂർത്തിയായി. ഇന്ന് നാടകം, ശാസ്ത്രീയ സംഗീതം, കഥാപ്രസംഗം , സങ്കീർത്തനാലാപനം എന്നീ മത്സരങ്ങളുണ്ടാകും.
Tags : Archdiocese Bible Arts Festival Nattuvishesham DistrictNews